കാറ്റ് വീശിക്കൊണ്ടിരിക്കുകയായിരുന്നു, നിര്‍ത്താതെ,
പക്ഷേ ഇലകളും കൊമ്പുകളും ചാഞ്ചാടുന്നുണ്ടായിരുന്നില്ല,
മഷി ഒഴുകി തീര്‍ന്നു കൊണ്ടിരുന്നു പക്ഷേ,
കടലാസ്സു ഇപ്പോഴും കാലിയായി തന്നെ നിലകൊണ്ടു,
ഒരു നിമിഷം പോലും തോല്‍ക്കാന്‍ തയ്യാറായില്ലങ്കില്‍,
ഒരുപക്ഷെ വിശ്രമിക്കാന്‍ ആഗ്രഹിച്ചിട്ടും,
കൂടെ ഉള്ള ഉറവ കാണാതെ പോയ ഹാഗാറിനെ പോലെ,,,,,,
അലയാന്‍ വിട്ട വഴികളില്‍ കണ്ണുകള്‍ മൂടപ്പെട്ടു,
,ആ,,,,,നേരം വിളിച്ചു കരയാന്‍ തോന്നിയിരുന്നന്കില്‍,
എന്ന് ഞാന്‍ ആശിച്ചു പോകുന്നു.
ആദ്യമായി പഠിച്ച പ്രാര്‍ത്ഥന
അത് ഇന്നും മനസ്സില്‍ നിര്‍ത്താതെ ഉരുവിട്ട്, കൊണ്ട് , നില്‍ക്കുന്നു,,,,,,,,,,,തിരകളി ല്ലാതെ ഓളങ്ങള്‍ ഇല്ലാതെ ,
അകലെ നിന്നും കെട്ട കിന്നര നാദത്തില്‍ ലയിച്ചു എങ്ങോ നടന്നു,
കൂടെ നടന്നവര്‍ മധുരവാക്ക് പറഞ്ഞു ചിരിച്ചു,
കൂടെ ഞാനും പക്ഷെ ലക്ഷ്യം മുന്നോട്ടു നീങ്ങും തോറും മങ്ങി മങ്ങി വന്നു,
കൂടെ ഉണ്ടെന്നു തോന്നിയവരും,,,
ഇളകാത്ത ഓളങ്ങളില്‍ ഒഴുകി അകന്നു
,ഒരു പിടി നല്ല ഓര്‍മ്മകള്‍ പോലും നല്‍കാതെ ആ മഴകാലം പച്ച പുല്ലുകളെ നനച്ചു ഒഴുകി പോയി,
എന്നിട്ടും കണ്ട കിനാവുകള്‍ക്ക് മഴയുടെ നിറമായിരുന്നു,
അവളുടെ ഗന്ധവും, കൊലുസ്സിന്‍റെ ശബ്ദവും,,,,,,,,,,,,,,,,,,,,,,, ,,,
,കെട്ടില്ലന്നു പറയുന്നില്ല,
ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
പക്ഷെ നാണമായിരുന്നു,,,,,,,,
ചുമ്മാ കഴുത്തു തിരിച്ചു ചിരിക്കാന്‍, കണ്ണില്‍ ഒളിപ്പിച്ച നാണം സമ്മതിച്ചില്ല,,,