Monday, 22 October 2012
ഇരുട്ടില്‍ കനല്‍ വെളിച്ചം പോലെ...ത്രില്‍
അടിക്കടി പ്രശ്നങ്ങള്‍ പ്രതിസന്ധികള്‍ .
അതിനെ തരണം ചെയ്യുന്നതിലും ഒരു സുഖം,
ശരിക്കും,
എഞ്ചിനീയറിംഗ്, അങ്ങനെയാണ്,
അകലെ കാണുന്ന നക്ഷത്രം പോലെ തിളങ്ങുന്നതും, ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയില്ലന്നറിഞ്ഞിട്ടും വരുതെ വരുതെ പ്രയാക്നിക്കുന്ന്നതും.
എങ്കിലും അതിലും ഒരു ത്രില്‍,, ഉണ്ടെല്ലോ..............
മനസ്സുഖം,,,
അറിയാത്തത് അറിയുമ്പോള്‍ ഉള്ള ഒരു സുഖം
അറിയാനുള്ള അടങ്ങാത്ത അഭിനിവേശം.
ഇതിനിടക്ക് പറയാതെ വന്നെത്തിയവര്‍ പുതിയ കുടിലുകള്‍ കെട്ടി ചേക്കേറുമ്പോള്‍.. മനസ്സ് പേടിക്കുന്നു.
സമൂഹം അങ്ങിനെയാണല്ലോ.
ഞാനും ഒരുപക്ഷെ അങ്ങിനെ തന്നെ.
കയില്‍ ഉണ്ട് എന്നു അഹങ്കരിച്ച ശക്തികള്‍ ചോര്‍ന്നു പോകുമ്പോള്‍. ആരും ഒന്ന് പേടിക്കും,,
സ്വന്തം മുഖം എങ്കിലും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു.
പുതിയ അറിവുകള്‍ സംഹരിച്ച് ആയുധപ്പുരക്ക് വീര്യം കൂട്ടാന്‍ ഏറെ വയികിയിരിക്കുന്നു,,
അതിനിടക്കാണ് ഈ തംബുരു..........
Sunday, 21 October 2012
പലതവണ ഏഴുതി, പക്ഷെ.............കളഞ്ഞുപോയി
എന്തെന്നില്ലാത്ത അസ്വസ്ഥത, വായിക്കാനും വയ്യ, ഏഴുതാനും വയ്യ,
മനസ്സ് എവിടെയൊക്കെയൊ ചുറ്റിത്തിരിയുന്നു.
പേടിപ്പിക്കുന്ന ചിന്തകള്‍, സ്വപനങ്ങള്‍, ഒന്നും ശുഭമായി തോന്നുന്നില്ല,
ചൂഷണം എല്ലാ അര്‍ത്ഥത്തിലും,,,,,,,,,,
മരച്ചില്ലകളില്‍ നിന്നും പൊട്ടിവീണ മാങ്ങാപോലെ, താഴേക്കു പതിക്കുമ്പോള്‍ ഉള്ളിലുണ്ടാകുന്ന ഭയം,
എവിടെയോ എനിക്ക് തെറ്റിയിരിക്കുന്നു.
സുരക്ഷിതത്വം തോനാത്തവിധത്തില്‍, മനസ്സ് അസ്വസ്ഥമായിരിക്കുന്നു.
കിണറ്റിലെ തിരയിളക്കംപോലെ പേടിപ്പിക്കുന്ന മനസ്സുമായി, നിലാവില്‍, ഉറങ്ങാതെ, ഉറങ്ങാതെ,,,,,,,,,
എവിടെയാണ് ഞാന്‍ അല്ലങ്കില്‍ എവിടെ എത്തി ഞാന്‍ എന്നറിയാതെ, the real relativity problem.
കള്ളത്തരങ്ങള്‍ ഇഷ്ടപ്പെടാത്ത മനസ്സിന് സൌഹൃദം
Subscribe to:
Posts (Atom)