Tuesday, 31 December 2013

മെറിന്‍ ,,,,,,, അവളെ നമുക്ക് അങ്ങനെ വിളിക്കാം,

  കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ഉള്ള ധൈരിയം മുഴുവന്‍ ഏടുത്തു ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു...... അറിയാലോ ഞാന്‍ വളരെ കുറച്ചേ പെണ്‍കുട്ടികളോട് സംസാരിക്കാറുല്ല്....ധൈരിയം ഇല്ലാഞ്ഞിട്ടോ നാണമായിട്ടാണോ,,,, ശരിക്കും നാണമായിട്ടാണ്,
എന്തുകൊണ്ടാണ് എന്നറിയില്ല..... പക്ഷെ പണ്ട് മുതല്‍ പഠിച്ചത് അങ്ങനെ ആണ്, പറഞ്ഞു തന്നതും അങ്ങനോക്കെയാണ്,,,,,, എല്ലാവര്ക്കും അങ്ങനൊക്കെ തന്നെ ആകും പറഞ്ഞു തന്നിട്ടുള്ളതും.......... പെണ്‍കുട്ടികളോട് അധികം മിണ്ടാന്‍ പോയാല്‍ തന്നെ ആളുകള്‍ കളിയാക്കും, അല്ലങ്കില്‍ എല്ലാം ചേര്‍ത്തു ഒരു കഥ തന്നെ ഉണ്ടാക്കും,അതുകൊണ്ടൊക്കെ ആകണം ഞാനും അങ്ങനെ ഒരു പെണ്ണിനോടും മിണ്ടാതെ കണ്ട ഭാവം നടിക്കാതെ നടന്നത്........പിന്നെ ഒഴിവാക്കപ്പെടും എന്നുള്ള ഭയം, അതായത് ഒരു പെണ്ണിനോട് സംസാരിച്ചാല്‍ അവള്‍ എന്നെ മൈന്‍ഡ് ചെയിതില്ലന്കിലോ എന്നൊരു പേടി, അത് പേടി മാത്രമല്ല അതുപോലെ സംഭവിച്ചിട്ടുണ്ട്,,,,ഇന്ന് അത് പോലെ ഒരു കഥയാണ് ലവ് ലെറ്റര്‍ ബോക്സ്‌ ല്‍ ,,,,,,,,,,,,,,ഈ കഥയിലെ നായിക ഇന്ന് എന്റെ അടുത്തു ഇരുന്നു ഒരു രണ്ടു മൂന്നു മണിക്കൂര്‍ സഞ്ചരിച്ച ഒരു പെണ്‍കുട്ടിയാണ്,,,,, ശരിക്കും എനിക്ക് പരിചയപ്പെടാന്‍ തോന്നിയ ഒരു മാലാഖ,,,,,,, എങ്ങനെ പറഞ്ഞു വരുമ്പോള്‍ എനിക്ക് അവളോട്‌ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊന്നും കരുതണ്ട, പക്ഷെ സുന്ദരിയാണ് അവള്‍, അവള്‍ ഒരു പാവയാണ് എന്ന് പറയാം,,,,,,,,,,,,

തികച്ചും വത്യസ്തമായ ഒരു ദിവസമായിരുന്നു ഇന്ന്, ഉറങ്ങാന്‍ കൊതിച്ച ദിവസം പക്ഷെ സ്വപനങ്ങളില്‍ എപ്പോഴോ എനിക്ക് ഉറക്കം മതി ഏഴുനെല്‍ക്കണം എന്ന് തോന്നി, ഒരു പക്ഷെ അത് അവളെ കാണാന്‍ വേണ്ടി ആയിരിക്കും,,,,,,, 
എന്തോ എനിക്ക്ക് അറിയില്ല, 
എന്റെ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്ന പോലെ തോന്നി നല്ല ഉഷാര്‍ ,,,,,,,,
സമയം നോക്കാന്‍ നടന്നു ക്ലോക്ക്‌ നോക്കി 
ഒന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല,,,,,,,, കണ്ണ് നീറി നീരിക്കൊണ്ടിരുന്നു,, ഇപ്പൊ ഏഴുന്നെല്‍ക്കണ്ടായിരുന്നു എന്ന് തോന്നി, പിന്നെ സമയം പത്ത്‌ കഴിഞ്ഞു ഒരു കാര്യം വിളിച്ചു ചോദിയ്ക്കാന്‍ ഉള്ളത് മനസ്സില്‍ വന്ന കൊണ്ട് കണ്ണ് ബലത്തില്‍ തുറന്നു നോക്കി,,
അയ്യോ,, മണി പത്തരയോ,,, എന്റെ കമ്പ്യൂട്ടര്‍ ഇന്ന് നന്നാക്കി കിട്ടും എന്നല്ലെ പറഞ്ഞിരിക്കുന്നെ,,, അത് വിളിച്ചു ചോദിച്ചിട്ട് പോയി ഏടുത്തു കൊണ്ട് വരണം ,, സമയം പോയതില്‍ വിഷമിച്ചും എന്നാല്‍ നല്ല ഉന്മേഷം തോന്നിയതില്‍ സന്തോഷിച്ചും ഞാന്‍ മുന്നോട്ടു നീങ്ങി,, പെട്ടന്നു പല്ല് തേച്ചു അതിന്നു മുന്നെ വിളിച്ചു ചോദിച്ചു സംഭവം അവിടെ റെഡി ആണ് എന്നൊരു മറുപടി കിട്ടാന്‍ കുറെ തവണ വിളിക്കേണ്ടി വന്നു,, ആദ്യം ലാന്‍ഡ്‌ ഫോണ്‍ ല്‍ വിളിച്ചപ്പോ എങ്ങനെ ഒരു നംബര്‍ നിലവില്‍ ഇല്ലന്ന് പറഞ്ഞു....... ദൈവമേ ചതിച്ചോ എന്നും പറഞ്ഞു വീണ്ടും മൊബൈല്‍ ഏടുത്തു ശ്രമിച്ചു,, ആദ്യം ആദ്യം പ്രതികരണം ഒന്നും കിട്ടിയില്ല,, പിന്നെ പല്ല് തേച്ചു വീണ്ടും ശ്രമിച്ചപ്പോ ഒരു കിളി നാദം, ഐഡി പറഞ്ഞു കൊടുക്കാന്‍,, ഓടി പേപ്പര്‍ ഏടുത്തു നോക്കി ഐഡി ഒക്കെ കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തു,,,, സംഭവം റെഡിയാ പോരെ എന്ന് ,,,,,,,,,,, വേഗം ഈഴുന്നെട്ടു ഷര്‍ട്ട്‌ നോക്കിയപ്പോ ഷര്‍ട്ടും തേചിട്ടില്ല,, പിന്നെ കഴിഞ്ഞ ദിവസം ഇട്ടതു ഏടുത്തു ഇട്ടു ഓടി ഇറങ്ങി,, ഇടയ്ക്കു കുറെ പേര്‍ക്ക് കാശ് കൊടുക്കാനും വാങ്ങാനും ഉണ്ടായിരുന്നു,, നല്ലവെയിലത്തുടെ നടന്നു കുറെ കുറെ കാള്‍ ചെയിതു,, അവസാനം ഒരുവിധം പണികള്‍ എല്ലാം ഒതുക്കി, സിസ്റ്റം ശരിയാക്ക്ന്‍ ഉള്ള ഓട്ടത്തില്‍,,,, 
അപ്പോഴൊക്കെ ഞാന്‍ എന്ത് കുന്തം ആയിരുന്നോ ആവോ ആലോചിച്ചിരുന്നെ,,,,,,,, ആ ഒരു ഓര്‍മയും ഇല്ല......... ഒരു പക്ഷെ ആണ്‍കുട്ടികള്‍ക്ക് കുറെ നേരം ഒന്നും ആലോചിക്കാതെ ഇരിക്കാന്‍ കഴിയുമായിരിക്കും,,,,,
നല്ല വെയില്‍ ഉണ്ടായിരുന്നു,