Tuesday, 31 December 2013

മെറിന്‍ ,,,,,,, അവളെ നമുക്ക് അങ്ങനെ വിളിക്കാം,

  കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ഉള്ള ധൈരിയം മുഴുവന്‍ ഏടുത്തു ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു...... അറിയാലോ ഞാന്‍ വളരെ കുറച്ചേ പെണ്‍കുട്ടികളോട് സംസാരിക്കാറുല്ല്....ധൈരിയം ഇല്ലാഞ്ഞിട്ടോ നാണമായിട്ടാണോ,,,, ശരിക്കും നാണമായിട്ടാണ്,
എന്തുകൊണ്ടാണ് എന്നറിയില്ല..... പക്ഷെ പണ്ട് മുതല്‍ പഠിച്ചത് അങ്ങനെ ആണ്, പറഞ്ഞു തന്നതും അങ്ങനോക്കെയാണ്,,,,,, എല്ലാവര്ക്കും അങ്ങനൊക്കെ തന്നെ ആകും പറഞ്ഞു തന്നിട്ടുള്ളതും.......... പെണ്‍കുട്ടികളോട് അധികം മിണ്ടാന്‍ പോയാല്‍ തന്നെ ആളുകള്‍ കളിയാക്കും, അല്ലങ്കില്‍ എല്ലാം ചേര്‍ത്തു ഒരു കഥ തന്നെ ഉണ്ടാക്കും,അതുകൊണ്ടൊക്കെ ആകണം ഞാനും അങ്ങനെ ഒരു പെണ്ണിനോടും മിണ്ടാതെ കണ്ട ഭാവം നടിക്കാതെ നടന്നത്........പിന്നെ ഒഴിവാക്കപ്പെടും എന്നുള്ള ഭയം, അതായത് ഒരു പെണ്ണിനോട് സംസാരിച്ചാല്‍ അവള്‍ എന്നെ മൈന്‍ഡ് ചെയിതില്ലന്കിലോ എന്നൊരു പേടി, അത് പേടി മാത്രമല്ല അതുപോലെ സംഭവിച്ചിട്ടുണ്ട്,,,,ഇന്ന് അത് പോലെ ഒരു കഥയാണ് ലവ് ലെറ്റര്‍ ബോക്സ്‌ ല്‍ ,,,,,,,,,,,,,,ഈ കഥയിലെ നായിക ഇന്ന് എന്റെ അടുത്തു ഇരുന്നു ഒരു രണ്ടു മൂന്നു മണിക്കൂര്‍ സഞ്ചരിച്ച ഒരു പെണ്‍കുട്ടിയാണ്,,,,, ശരിക്കും എനിക്ക് പരിചയപ്പെടാന്‍ തോന്നിയ ഒരു മാലാഖ,,,,,,, എങ്ങനെ പറഞ്ഞു വരുമ്പോള്‍ എനിക്ക് അവളോട്‌ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊന്നും കരുതണ്ട, പക്ഷെ സുന്ദരിയാണ് അവള്‍, അവള്‍ ഒരു പാവയാണ് എന്ന് പറയാം,,,,,,,,,,,,

തികച്ചും വത്യസ്തമായ ഒരു ദിവസമായിരുന്നു ഇന്ന്, ഉറങ്ങാന്‍ കൊതിച്ച ദിവസം പക്ഷെ സ്വപനങ്ങളില്‍ എപ്പോഴോ എനിക്ക് ഉറക്കം മതി ഏഴുനെല്‍ക്കണം എന്ന് തോന്നി, ഒരു പക്ഷെ അത് അവളെ കാണാന്‍ വേണ്ടി ആയിരിക്കും,,,,,,, 
എന്തോ എനിക്ക്ക് അറിയില്ല, 
എന്റെ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്ന പോലെ തോന്നി നല്ല ഉഷാര്‍ ,,,,,,,,
സമയം നോക്കാന്‍ നടന്നു ക്ലോക്ക്‌ നോക്കി 
ഒന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല,,,,,,,, കണ്ണ് നീറി നീരിക്കൊണ്ടിരുന്നു,, ഇപ്പൊ ഏഴുന്നെല്‍ക്കണ്ടായിരുന്നു എന്ന് തോന്നി, പിന്നെ സമയം പത്ത്‌ കഴിഞ്ഞു ഒരു കാര്യം വിളിച്ചു ചോദിയ്ക്കാന്‍ ഉള്ളത് മനസ്സില്‍ വന്ന കൊണ്ട് കണ്ണ് ബലത്തില്‍ തുറന്നു നോക്കി,,
അയ്യോ,, മണി പത്തരയോ,,, എന്റെ കമ്പ്യൂട്ടര്‍ ഇന്ന് നന്നാക്കി കിട്ടും എന്നല്ലെ പറഞ്ഞിരിക്കുന്നെ,,, അത് വിളിച്ചു ചോദിച്ചിട്ട് പോയി ഏടുത്തു കൊണ്ട് വരണം ,, സമയം പോയതില്‍ വിഷമിച്ചും എന്നാല്‍ നല്ല ഉന്മേഷം തോന്നിയതില്‍ സന്തോഷിച്ചും ഞാന്‍ മുന്നോട്ടു നീങ്ങി,, പെട്ടന്നു പല്ല് തേച്ചു അതിന്നു മുന്നെ വിളിച്ചു ചോദിച്ചു സംഭവം അവിടെ റെഡി ആണ് എന്നൊരു മറുപടി കിട്ടാന്‍ കുറെ തവണ വിളിക്കേണ്ടി വന്നു,, ആദ്യം ലാന്‍ഡ്‌ ഫോണ്‍ ല്‍ വിളിച്ചപ്പോ എങ്ങനെ ഒരു നംബര്‍ നിലവില്‍ ഇല്ലന്ന് പറഞ്ഞു....... ദൈവമേ ചതിച്ചോ എന്നും പറഞ്ഞു വീണ്ടും മൊബൈല്‍ ഏടുത്തു ശ്രമിച്ചു,, ആദ്യം ആദ്യം പ്രതികരണം ഒന്നും കിട്ടിയില്ല,, പിന്നെ പല്ല് തേച്ചു വീണ്ടും ശ്രമിച്ചപ്പോ ഒരു കിളി നാദം, ഐഡി പറഞ്ഞു കൊടുക്കാന്‍,, ഓടി പേപ്പര്‍ ഏടുത്തു നോക്കി ഐഡി ഒക്കെ കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തു,,,, സംഭവം റെഡിയാ പോരെ എന്ന് ,,,,,,,,,,, വേഗം ഈഴുന്നെട്ടു ഷര്‍ട്ട്‌ നോക്കിയപ്പോ ഷര്‍ട്ടും തേചിട്ടില്ല,, പിന്നെ കഴിഞ്ഞ ദിവസം ഇട്ടതു ഏടുത്തു ഇട്ടു ഓടി ഇറങ്ങി,, ഇടയ്ക്കു കുറെ പേര്‍ക്ക് കാശ് കൊടുക്കാനും വാങ്ങാനും ഉണ്ടായിരുന്നു,, നല്ലവെയിലത്തുടെ നടന്നു കുറെ കുറെ കാള്‍ ചെയിതു,, അവസാനം ഒരുവിധം പണികള്‍ എല്ലാം ഒതുക്കി, സിസ്റ്റം ശരിയാക്ക്ന്‍ ഉള്ള ഓട്ടത്തില്‍,,,, 
അപ്പോഴൊക്കെ ഞാന്‍ എന്ത് കുന്തം ആയിരുന്നോ ആവോ ആലോചിച്ചിരുന്നെ,,,,,,,, ആ ഒരു ഓര്‍മയും ഇല്ല......... ഒരു പക്ഷെ ആണ്‍കുട്ടികള്‍ക്ക് കുറെ നേരം ഒന്നും ആലോചിക്കാതെ ഇരിക്കാന്‍ കഴിയുമായിരിക്കും,,,,,
നല്ല വെയില്‍ ഉണ്ടായിരുന്നു, 

Wednesday, 26 June 2013

മഞ്ഞില്‍ അലിഞ്ഞ മഴത്തുള്ളി പോലെ, എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയാതെ പോയെല്ലോ

     ഒരു ഞെട്ടലോടെ ആണ് തെന്നിയത്, അന്ന് മനസ്സിലായി ചെരുപ്പ് മാറ്റണം എന്ന്, പണ്ട് മാഷ്‌ പറഞ്ഞ പോലെ , നീ എങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലത് , മാറി പോകാതെ .................
പക്ഷെ എപ്പോഴൊക്കെയോ എന്നില്‍ ആ വിഷം കുത്തി വെച്ചിരുന്നു , ആരോ,,,,
ന്‍റെ ആത്മഭിമാനത്തെ പണയം വച്ച് 
ഞാന്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ എന്ന് പറഞ്ഞു പറ്റിച്ചവര്‍ ...................
ഇന്ന് അവരോടു എനിക്ക് വെറുപ്പാണ്.
മുണ്ട് ഉടുക്കുന്നതിനെക്കള്‍ കൂടുതല്‍ ആത്മവിശ്വാസം തരുന്നത് കൊട്ടും സൂട്ടും ആണ് എന്ന്  പറഞ്ഞു തന്നു ചതിച്ചവര്‍,
ചക്കക്കുരു പൊടിച്ചു മധുരം ചേര്‍ത്തു കുപ്പിയില്‍ ആക്കി ത്തന്നവര്,
അങ്ങനെ പലരും,
ന്‍റെ അമ്മ യും അപ്പനും പോലും എനിക്ക് മനക്കേടാണെന്നു......... ന്നെ തെറ്റി ധരിപ്പിച്ചവര്‍,
ഞാന്‍ മണ്ടനായി,,,,,
എല്ലാം ബ്രാന്‍ഡ്‌ ആയപ്പോള്‍ ന്റെ കഴുത്തിലും അവര്‍ തന്നു ഒരു ടാഗ് ......................
ന്‍റെ ഞാന്‍ അല്ലാത്ത ഒരു മുഖവും.

Wednesday, 19 June 2013

ഒരു മഴക്കാല റിലീസ്.

   
  പരിക്ഷ വന്നു തലയില്‍ കയറിയ ഒരു മഴക്കാലം, ക്ലാസ്സില്‍ ഒരാള്‍ക്ക്‌ ഒരു സിനിമ കാണണം എന്ന് മോഹം, അത് ഒരു മഴക്കാല പനി പോലെ ക്ലാസ്സ്‌ മുഴുവന്‍ പടര്‍ന്നു പിടിച്ചു, എല്ലാരും ഒരു പത്തു മണിയായപ്പോ ഇറങ്ങി നടന്നു പടം കാണാന്‍ കാശില്ലത്തവര്‍ പത്തു രൂപ വീതം പത്തു പേരുടെ കൈയില്‍ നിന്ന് കടം വാങ്ങി, പത്തു രൂപ ആകുമ്പോള്‍ തിരിച്ചു കൊടുക്കണ്ടെല്ലോ അതാണ് അതിന്റെ പുറകില്‍ ഉള്ള ഗുട്ടന്‍സ്,,,,,,,,,,,,
അങ്ങിനെ എല്ലാരും ഒരുമ്മിച്ചു ക്ലാസ്സ്‌ ബംഗ്, ചെയിതു, സായിപ്പന്‍ മാര്‍ക്ക് കൂടെ സംഭവം പിടികിട്ടട്ടെ ന്നു വിചാരിച്ചാ എങ്ങനെ കൂടി പറയണെ കേട്ടോ,
എന്തായാലും  സംഭവം ഹിറ്റായി, സിനിമയും , കോളേജ് ലെ സംവിധായകനും അങ്ങനെ കത്തി നിന്നു.......
അവസാനം നമ്മുടെ സംവിധായകന്‍ ഒരു തീരുമാനം ഏടുത്തു, ഇനി ക്ലാസ്സില്‍ പടം ഓടിക്കുന്നില്ല, എല്ലാരുടെയും വീട്ടിലെ സെന്‍സര്‍ ബോര്‍ഡ് വരട്ടെ എന്നിട്ട് തീരുമാനിക്കാം,
അത് വരെ ഇനി പടം കളിക്കുന്നില്ല,
അങ്ങനെ കാന്‍റീന്‍ സജീവമായി, ചായക്കടക്കാരന്‍ വലിയ സന്തോഷത്തില്‍, ഇതിലും വലിയ സൂപ്പര്‍ ഹിറ്റ്‌ ഉണ്ടോ അങ്ങേര്‍ക്ക്,
എന്തായാലും പടത്തിന്റെ പ്രിവ്യു കാണാന്‍ സംവിധായകന്‍ തന്നെ പി. റ്റി. എ വിളിച്ചു,
അപ്പൊ ഇനി സംഭവം പറയാം, 
സഹസംവിധായകരും നായിക മാരും അണിനിരന്നു, ആ തണുപ്പിലും വിയര്‍ത്തു കൊണ്ട് കുറെ സിനിമ പ്രേമികളും,
അംഗം തുടങ്ങട്ടെ ന്നു ആന്ഗ്യം കിട്ടി, ഈ കൃത്രിമത്തിനു മരണ ദണ്ടന തന്നെ കിട്ടാന്‍ വാദിച്ച സുപ്രിം കോടതി വക്കിലിനെ പോലെ   നിന്നു, ആ ശിങ്കാരി മേളം കഴിഞ്ഞു ഇനി നിങ്ങള്‍ രക്ഷകര്‍ത്താക്കള്‍ പറ ഞങ്ങള്‍ എന്ത് ചെയ്യണം എന്നൊരു ചോദ്യം. മുനിലെക്കിട്ടു സംവിധായകന്‍ അട്ടഹസിച്ചു, 
കുട്ടത്തില്‍ വിവരം ഉള്ള ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം ഏഴുന്നെറ്റു ചോദിച്ചു , ഈ ചെറിയ കാര്യത്തിനാണോ എന്നെ വിളിച്ചു വരുത്തിയത്, ഞാന്‍ കോടികളുടെ ഇടപാടുകള്‍ മാറ്റിവെച്ചിട്ടാണ് എവിടെ വന്നിരിക്കുനത്, എവിടെ സംഭവിച്ചത് ക്ലാസ്സ്‌ കട്ട്‌ ചെയിതു സിനിമയ്ക്കു പോയി എന്നതാണ്, അത് കോളേജ് ലൈഫ് ല്‍ എല്ലാരും ചെയ്യുന്നതാണ്‌ അതൊക്കെ ഇപ്പൊ അല്ലങ്കില്‍ പിന്നെ എപ്പോഴാണ്...........
ഒരു കാര്യം കൂടി അദ്ധേഹം ചോദിച്ചു അല്ല ഒരാള്‍ക്ക്‌ പോലും നിങ്ങളുടെ ക്ലാസ്സില്‍ ഇരിക്കാന്‍ താല്പര്യം ഇല്ലങ്കില്‍ അത് പടിപ്പിക്കുന്നവന്റെ കുഴപ്പമാണ്, ഞങ്ങളുടെ കുഞ്ഞുങ്ങളെ കുറ്റം പറയണ്ടാ.................
അയാള്‍ ഇറങ്ങി നടന്നു കൂടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും, താഴെ ചൂട് ചായയും ബിസ്കറ്റും എല്ലാവരെയും സ്വീകരിച്ചു,,,,,,,,,,,,,,,,,,,,
സിനിമ വീണ്ടും വീണ്ടും റിലീസ് ചെയിതു കൊണ്ടിരുന്നു,,,,,, കുറെ കാലത്തേക്ക് സെന്‍സര്‍ ചെയ്യാതെ..........

Tuesday, 18 June 2013

ഒരു പുലര്‍കാല സ്വപനം

   
  എന്താന്നറിയില്ല, ആദ്യമായാണ് എന്‍റെ പുലര്‍കാല സ്വപ്നങ്ങളില്‍ ഒരു മുഖം തെളിഞ്ഞു വന്നത്.
     ഒരിക്കലും മറക്കാനാകാത്ത പോലെ പുഞ്ചിരിക്കുന്ന ആ മുഖം എനിക്ക് നേരിട്ടു പരിജയമുള്ള മുഖങ്ങളില്‍ ഒന്ന് എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.
     കറുപ്പില്‍ മൈലാഞ്ചിയുടെ കാപ്പിപ്പൊടി നിറം വിതറിയ ആ മുടിയഴകില്‍ ചുവന്ന ഹെയര്‍ ബാന്‍ഡ്.
     മുല്ലമൊട്ട് പോലെ ആ കാന്താരിപ്പലുകള്‍ , ന്‍റെ ഹൃദയത്തെ തുടുപ്പിച്ച പുഞ്ചിരി,
ഇടക്കിടെ മുടിയില്‍ സ്വയം തലോടിക്കൊണ്ട്, ന്നെ മോഹിപ്പിച്ചു എന്ന് പറയാതിരിക്കുന്നില്ല.
     അങ്ങകലെ അസ്തമയ സൂര്യന്‍, ചുറ്റും മരങ്ങളില്ലത്ത ഒരു വഴി എങ്ങോട്ടോ നീണ്ടു നീണ്ടു ന്‍റെ മുന്നില്‍ കിടക്കുന്നു, ഞാന്‍ ആ വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന്നു, ഞാന്‍ നടന്നു നീങ്ങവെ എന്നോട് ചേര്‍ന്നു അവള്‍ നടന്നു, അവളുടെ പാവാട,(ഫ്രോക്ക്,) സുന്ദരമായി വെട്ടി തൈച്ച ആ ഫ്രോക്ക് ന്‍റെ കണ്ണില്‍ നൃത്തം ചെയിതു താളം പിടിച്ചു, കൊഞ്ചി ചിരിച്ചു, ഒരു സംഗീതം പോലെ കട്ട് അവളെയും എന്നെയും ഒരു പോലെ തലോടി. ഒന്ന് ഞാന്‍ നോക്കി ആ അന്നനട, അവളുടെ കാലടികള്‍ ന്‍റെ നെഞ്ചിന്റെ തുടിപ്പുകള്‍ പോലെ എനിക്ക് തോന്നി, എത്ര ഭംഗിയായി ആണ് ആ ഫ്രോക്ക് തുന്നിയിരിക്കുന്നത്, അതില്‍ ഉള്ള ചിത്ര പണികള്‍ എത്ര മനോഹരമാണ്, അത് തീര്‍ച്ചയായും കലാകാരിയായ ഒരു അമ്മയുടെ സ്നേഹക്കവിത പോലെ തോന്നിച്ചു.
എത്ര ഭംഗിയായി മുടി പിന്നി കൊടുത്തത് ആരാണാവോ,
     പിന്നെ ഞാന്‍ നോക്കിയത് ആ പുഞ്ചിരി ഒരിക്കല്‍ കൂടി കാണാന്‍, ആസ്വദിക്കാനായിരുന്നു. അവള്‍ എനിക്ക് ഒരു മാലാഖയെ പോലെ ആയിരുന്നു. ന്‍റെ കൂടെ ന്‍റെ കൂട്ടായി മേഘങ്ങളില്‍ നിന്ന് ഇറങ്ങി വന്ന സുന്ദരിയായ ഒരു മാലാഖകുട്ടി.
ആ നിമിഷം തന്നെ, ഞാന്‍ അവളെ നോക്കിയ അതേ നിമിഷം അവള്‍ എന്നെ നോക്കിയപ്പോള്‍ ന്‍റെ നെഞ്ചില്‍ പതിഞ്ഞത് ആ ഉണ്ട- കണ്ണുകള്‍ ആയിരുന്നു കൃഷ്ണമണിക്ക് ഇത്ര ഭംഗിയോ?
ന്‍റെ മനസ്സില്‍ അവള്‍ക്കു മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ ന്‍റെ ലക്ഷ്യത്തിലേക്ക് നടന്നടുത്തു കൊണ്ടിരുന്നു, സൂര്യന്‍ അസ്തമിക്കാന്‍ വെമ്പി, ഞാന്‍ കാതങ്ങള്‍ കീഴടക്കാനുംഇടക്കെപ്പോഴോ ന്‍റെ കൈ ഞാന്‍ അറിയാതെ ഒരു റോസാ പുഷ്പ്പത്തെ തലോടി . ആ റോസാപുഷ്പ്പം ന്‍റെ കൈ കോര്‍ത്തു പിടിച്ചു ന്‍റെ കൂടെ നടന്നു, ആ യാത്ര അനന്തമായി തുടര്‍ന്നു. അപ്പോള്‍ ഞാന്‍ ഇതുവരെ കേള്‍ക്കാത്ത ഒരു പട്ടു കേട്ടു, ഒരു വയലിന്‍ സംഗീതം. ഉറക്കം ഉണരുന്നത് വരെ,
ആ മാലാഖ എനിക്ക് ആരായിരുന്നു?
എന്‍റെ ലക്ഷ്യം എന്തായിരുന്നു?
ഒന്നുമറിയാതെ.
ഒന്നും പറയാതെ.
ആ സ്വപനം അങ്ങനെ  പോയിക്കൊണ്ടിരുന്നു. LOVE LETTER BOX. TRUST ME I'M A WRITER NOT A LOVER.

Wednesday, 12 June 2013

കൊച്ചി ആകെ മാറിയിരിക്കുന്നു,
ഇറങ്ങി നടക്കണം എന്ന് കരുതി പോയതാണ്,
പക്ഷെ എത്രയും പെട്ടന്നു തിരിച്ചു പോരണം എന്ന് തിന്നി പോയി
മരങ്ങള്‍ പച്ചപ്പുകള്‍ ഒറ്റക്കായ പോലെ,
അവിടെ അവിടെ കണ്ട മരങ്ങള്‍,
എല്ലായിടത്തും പണി നടക്കുന്നു,
ടി വി ല്‍ കാണുമ്പോള്‍ സന്തോഷവും നേരിട്ടു കാണുമ്പോള്‍ സങ്കടവും തോന്നും,
എല്ലാം പുരോഗതി ആണെല്ലോ,
ആ,,,,,,,,,,,,,, ചിലതൊക്കെ നഷ്ടപ്പെടാതെ നേടാന്‍ പറ്റില്ലല്ലോ,
മെട്രോ ടെ ബോര്‍ഡ്‌ കള്‍ അവിടവിടെ കാണാം,
പണി നടക്കുന്നു,
മഴ ഒട്ടും ബാധിക്കാതെ, ഒന്നും ആരെയും ബാധിക്കാതെ കൊച്ചി,
ഇടക്കെപ്പോഴോ, ഒരു വിങ്ങല്‍, അവിടെയും മരങ്ങള്‍ സംരക്ഷിക്ക പ്പെടുമായിരിക്കും,
കാര്യം ഞാന്‍ ഒന്നും ചെയ്യുന്നില്ലങ്കിലും ഉള്ളിന്റെ ഉള്ളില്‍ ന്റെ നാട്ടിന്‍പുറം ഉറങ്ങി കിടക്കുന്നു,
നിത്ത്യഭ്യസി ആനയെ പോക്കും മടിയന്‍ മല ചുമക്കും ആരാ അപ്പൊ കേമന്‍ ..............

Wednesday, 5 June 2013

കുസൃതി കാട്ടിയ വിധി

കരിനീല കണ്ണുകളും ഉലഞ്ഞ മുടിയും, ലാളിത്യവും അതായിരുന്നു അവള്‍,
അവളെ ആര്‍ക്കും പ്രണയിക്കാന്‍ കഴിയില്ലന്നു തോന്നുമാറ് അവള്‍ ഒരു ദേവതയെ പോലെയായിരുന്നു,
പക്ഷെ പിന്നീട് അവളെ ഞാന്‍ കണ്ടത് ഒരു ചെകുത്താന്റെ കൂടെ ആയിരുന്നു,

പക്ഷെ അവള്‍ സന്തോഷവതിയായിരുന്നതുകൊണ്ട് ഞാനും സന്തോഷിച്ചു..........................
കാലം കടന്നു പോയി,
തിരകള്‍ പലതും തീരത്തെ മായിച്ചു കടന്നുപോയി,
അകലെ ചിപ്പിക്കായി ഓടിയെത്തിയ കുട്ടിയെ പോലെ സുന്ദരിയായ സന്ധ്യസൂര്യന്‍ കുസൃതികട്ടി, 
പക്ഷെ അപ്പോള്‍ ഞാന്‍ കണ്ട അവള്‍ക്കു
ആ ദൈവത്വം എവിടെയോ കൈമോശം വന്നിരുന്നു,അവള്‍ ചിരിച്ചു പക്ഷെ ആ ചിരി ഒരു ചീത്ത ചിരിയായിരുന്നു,
വേദന,
ഓടി ഒളിക്കാന്‍ വെമ്പുന്ന വേദന പോലെ,
എവിടെയോ മുങ്ങി അര്‍ക്കന്‍ മറഞ്ഞു,
എന്റെ സ്വപനത്തിലെ മാലാഖയും,
അപ്പോഴും എനിക്ക് അവളോട്‌ പ്രണയമായിരുന്നു,
ഒടുങ്ങാത്ത പ്രണയം.
അത് ഇപ്പോഴും എന്നെ അവളില്‍നിന്നും അകറ്റി നിര്‍ത്തി,
ഇപ്പോഴും,
പക്ഷെ അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്,
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു,
എന്തിനെന്നറിയാതെ,,,,,,,,,,,,,,,,,,,,,,,,,,,,
ഒരുപക്ഷെ അവളുടെ മുടി കാറ്റില്‍ പറന്നു എന്റെ കണ്ണില്‍ തട്ടിയതാകാം,,,,,,,,,
നല്ല വേദന , 
നിര്‍ത്താതെ എന്റെ കണ്ണ് നീറിക്കോണ്ടിരുന്നു..........................
LOVE LETTER BOX. TRUST ME I'M A WRITER NOT A LOVER.