കരിനീല കണ്ണുകളും ഉലഞ്ഞ മുടിയും, ലാളിത്യവും അതായിരുന്നു അവള്‍,
അവളെ ആര്‍ക്കും പ്രണയിക്കാന്‍ കഴിയില്ലന്നു തോന്നുമാറ് അവള്‍ ഒരു ദേവതയെ പോലെയായിരുന്നു,
പക്ഷെ പിന്നീട് അവളെ ഞാന്‍ കണ്ടത് ഒരു ചെകുത്താന്റെ കൂടെ ആയിരുന്നു,
പക്ഷെ അവള്‍ സന്തോഷവതിയായിരുന്നതുകൊണ്ട് ഞാനും സന്തോഷിച്ചു................... .......
കാലം കടന്നു പോയി,
തിരകള്‍ പലതും തീരത്തെ മായിച്ചു കടന്നുപോയി,
അകലെ ചിപ്പിക്കായി ഓടിയെത്തിയ കുട്ടിയെ പോലെ സുന്ദരിയായ സന്ധ്യസൂര്യന്‍ കുസൃതികട്ടി,
പക്ഷെ അപ്പോള്‍ ഞാന്‍ കണ്ട അവള്‍ക്കു
ആ ദൈവത്വം എവിടെയോ കൈമോശം വന്നിരുന്നു,അവള്‍ ചിരിച്ചു പക്ഷെ ആ ചിരി ഒരു ചീത്ത ചിരിയായിരുന്നു,
വേദന,
ഓടി ഒളിക്കാന്‍ വെമ്പുന്ന വേദന പോലെ,
എവിടെയോ മുങ്ങി അര്‍ക്കന്‍ മറഞ്ഞു,
എന്റെ സ്വപനത്തിലെ മാലാഖയും,
അപ്പോഴും എനിക്ക് അവളോട് പ്രണയമായിരുന്നു,
ഒടുങ്ങാത്ത പ്രണയം.
അത് ഇപ്പോഴും എന്നെ അവളില്‍നിന്നും അകറ്റി നിര്‍ത്തി,
ഇപ്പോഴും,
പക്ഷെ അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്,
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു,
എന്തിനെന്നറിയാതെ,,,,,,,,,,,,,, ,,,,,,,,,,,,,,
ഒരുപക്ഷെ അവളുടെ മുടി കാറ്റില്‍ പറന്നു എന്റെ കണ്ണില്‍ തട്ടിയതാകാം,,,,,,,,,
നല്ല വേദന ,
നിര്‍ത്താതെ എന്റെ കണ്ണ് നീറിക്കോണ്ടിരുന്നു............ ..............
LOVE LETTER BOX. TRUST ME I'M A WRITER NOT A LOVER.
No comments:
Post a Comment