Wednesday, 19 June 2013

ഒരു മഴക്കാല റിലീസ്.

   
  പരിക്ഷ വന്നു തലയില്‍ കയറിയ ഒരു മഴക്കാലം, ക്ലാസ്സില്‍ ഒരാള്‍ക്ക്‌ ഒരു സിനിമ കാണണം എന്ന് മോഹം, അത് ഒരു മഴക്കാല പനി പോലെ ക്ലാസ്സ്‌ മുഴുവന്‍ പടര്‍ന്നു പിടിച്ചു, എല്ലാരും ഒരു പത്തു മണിയായപ്പോ ഇറങ്ങി നടന്നു പടം കാണാന്‍ കാശില്ലത്തവര്‍ പത്തു രൂപ വീതം പത്തു പേരുടെ കൈയില്‍ നിന്ന് കടം വാങ്ങി, പത്തു രൂപ ആകുമ്പോള്‍ തിരിച്ചു കൊടുക്കണ്ടെല്ലോ അതാണ് അതിന്റെ പുറകില്‍ ഉള്ള ഗുട്ടന്‍സ്,,,,,,,,,,,,
അങ്ങിനെ എല്ലാരും ഒരുമ്മിച്ചു ക്ലാസ്സ്‌ ബംഗ്, ചെയിതു, സായിപ്പന്‍ മാര്‍ക്ക് കൂടെ സംഭവം പിടികിട്ടട്ടെ ന്നു വിചാരിച്ചാ എങ്ങനെ കൂടി പറയണെ കേട്ടോ,
എന്തായാലും  സംഭവം ഹിറ്റായി, സിനിമയും , കോളേജ് ലെ സംവിധായകനും അങ്ങനെ കത്തി നിന്നു.......
അവസാനം നമ്മുടെ സംവിധായകന്‍ ഒരു തീരുമാനം ഏടുത്തു, ഇനി ക്ലാസ്സില്‍ പടം ഓടിക്കുന്നില്ല, എല്ലാരുടെയും വീട്ടിലെ സെന്‍സര്‍ ബോര്‍ഡ് വരട്ടെ എന്നിട്ട് തീരുമാനിക്കാം,
അത് വരെ ഇനി പടം കളിക്കുന്നില്ല,
അങ്ങനെ കാന്‍റീന്‍ സജീവമായി, ചായക്കടക്കാരന്‍ വലിയ സന്തോഷത്തില്‍, ഇതിലും വലിയ സൂപ്പര്‍ ഹിറ്റ്‌ ഉണ്ടോ അങ്ങേര്‍ക്ക്,
എന്തായാലും പടത്തിന്റെ പ്രിവ്യു കാണാന്‍ സംവിധായകന്‍ തന്നെ പി. റ്റി. എ വിളിച്ചു,
അപ്പൊ ഇനി സംഭവം പറയാം, 
സഹസംവിധായകരും നായിക മാരും അണിനിരന്നു, ആ തണുപ്പിലും വിയര്‍ത്തു കൊണ്ട് കുറെ സിനിമ പ്രേമികളും,
അംഗം തുടങ്ങട്ടെ ന്നു ആന്ഗ്യം കിട്ടി, ഈ കൃത്രിമത്തിനു മരണ ദണ്ടന തന്നെ കിട്ടാന്‍ വാദിച്ച സുപ്രിം കോടതി വക്കിലിനെ പോലെ   നിന്നു, ആ ശിങ്കാരി മേളം കഴിഞ്ഞു ഇനി നിങ്ങള്‍ രക്ഷകര്‍ത്താക്കള്‍ പറ ഞങ്ങള്‍ എന്ത് ചെയ്യണം എന്നൊരു ചോദ്യം. മുനിലെക്കിട്ടു സംവിധായകന്‍ അട്ടഹസിച്ചു, 
കുട്ടത്തില്‍ വിവരം ഉള്ള ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം ഏഴുന്നെറ്റു ചോദിച്ചു , ഈ ചെറിയ കാര്യത്തിനാണോ എന്നെ വിളിച്ചു വരുത്തിയത്, ഞാന്‍ കോടികളുടെ ഇടപാടുകള്‍ മാറ്റിവെച്ചിട്ടാണ് എവിടെ വന്നിരിക്കുനത്, എവിടെ സംഭവിച്ചത് ക്ലാസ്സ്‌ കട്ട്‌ ചെയിതു സിനിമയ്ക്കു പോയി എന്നതാണ്, അത് കോളേജ് ലൈഫ് ല്‍ എല്ലാരും ചെയ്യുന്നതാണ്‌ അതൊക്കെ ഇപ്പൊ അല്ലങ്കില്‍ പിന്നെ എപ്പോഴാണ്...........
ഒരു കാര്യം കൂടി അദ്ധേഹം ചോദിച്ചു അല്ല ഒരാള്‍ക്ക്‌ പോലും നിങ്ങളുടെ ക്ലാസ്സില്‍ ഇരിക്കാന്‍ താല്പര്യം ഇല്ലങ്കില്‍ അത് പടിപ്പിക്കുന്നവന്റെ കുഴപ്പമാണ്, ഞങ്ങളുടെ കുഞ്ഞുങ്ങളെ കുറ്റം പറയണ്ടാ.................
അയാള്‍ ഇറങ്ങി നടന്നു കൂടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും, താഴെ ചൂട് ചായയും ബിസ്കറ്റും എല്ലാവരെയും സ്വീകരിച്ചു,,,,,,,,,,,,,,,,,,,,
സിനിമ വീണ്ടും വീണ്ടും റിലീസ് ചെയിതു കൊണ്ടിരുന്നു,,,,,, കുറെ കാലത്തേക്ക് സെന്‍സര്‍ ചെയ്യാതെ..........

No comments:

Post a Comment