Wednesday, 26 June 2013

മഞ്ഞില്‍ അലിഞ്ഞ മഴത്തുള്ളി പോലെ, എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയാതെ പോയെല്ലോ

     ഒരു ഞെട്ടലോടെ ആണ് തെന്നിയത്, അന്ന് മനസ്സിലായി ചെരുപ്പ് മാറ്റണം എന്ന്, പണ്ട് മാഷ്‌ പറഞ്ഞ പോലെ , നീ എങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലത് , മാറി പോകാതെ .................
പക്ഷെ എപ്പോഴൊക്കെയോ എന്നില്‍ ആ വിഷം കുത്തി വെച്ചിരുന്നു , ആരോ,,,,
ന്‍റെ ആത്മഭിമാനത്തെ പണയം വച്ച് 
ഞാന്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ എന്ന് പറഞ്ഞു പറ്റിച്ചവര്‍ ...................
ഇന്ന് അവരോടു എനിക്ക് വെറുപ്പാണ്.
മുണ്ട് ഉടുക്കുന്നതിനെക്കള്‍ കൂടുതല്‍ ആത്മവിശ്വാസം തരുന്നത് കൊട്ടും സൂട്ടും ആണ് എന്ന്  പറഞ്ഞു തന്നു ചതിച്ചവര്‍,
ചക്കക്കുരു പൊടിച്ചു മധുരം ചേര്‍ത്തു കുപ്പിയില്‍ ആക്കി ത്തന്നവര്,
അങ്ങനെ പലരും,
ന്‍റെ അമ്മ യും അപ്പനും പോലും എനിക്ക് മനക്കേടാണെന്നു......... ന്നെ തെറ്റി ധരിപ്പിച്ചവര്‍,
ഞാന്‍ മണ്ടനായി,,,,,
എല്ലാം ബ്രാന്‍ഡ്‌ ആയപ്പോള്‍ ന്റെ കഴുത്തിലും അവര്‍ തന്നു ഒരു ടാഗ് ......................
ന്‍റെ ഞാന്‍ അല്ലാത്ത ഒരു മുഖവും.

No comments:

Post a Comment