Tuesday, 18 June 2013
ഒരു പുലര്‍കാല സ്വപനം
എന്താന്നറിയില്ല, ആദ്യമായാണ് എന്‍റെ പുലര്‍കാല സ്വപ്നങ്ങളില്‍ ഒരു മുഖം തെളിഞ്ഞു വന്നത്.
ഒരിക്കലും മറക്കാനാകാത്ത പോലെ പുഞ്ചിരിക്കുന്ന ആ മുഖം എനിക്ക് നേരിട്ടു പരിജയമുള്ള മുഖങ്ങളില്‍ ഒന്ന് എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.
കറുപ്പില്‍ മൈലാഞ്ചിയുടെ കാപ്പിപ്പൊടി നിറം വിതറിയ ആ മുടിയഴകില്‍ ചുവന്ന ഹെയര്‍ ബാന്‍ഡ്.
മുല്ലമൊട്ട് പോലെ ആ കാന്താരിപ്പലുകള്‍ , ന്‍റെ ഹൃദയത്തെ തുടുപ്പിച്ച പുഞ്ചിരി,
ഇടക്കിടെ മുടിയില്‍ സ്വയം തലോടിക്കൊണ്ട്, ന്നെ മോഹിപ്പിച്ചു എന്ന് പറയാതിരിക്കുന്നില്ല.
അങ്ങകലെ അസ്തമയ സൂര്യന്‍, ചുറ്റും മരങ്ങളില്ലത്ത ഒരു വഴി എങ്ങോട്ടോ നീണ്ടു നീണ്ടു ന്‍റെ മുന്നില്‍ കിടക്കുന്നു, ഞാന്‍ ആ വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന്നു, ഞാന്‍ നടന്നു നീങ്ങവെ എന്നോട് ചേര്‍ന്നു അവള്‍ നടന്നു, അവളുടെ പാവാട,(ഫ്രോക്ക്,) സുന്ദരമായി വെട്ടി തൈച്ച ആ ഫ്രോക്ക് ന്‍റെ കണ്ണില്‍ നൃത്തം ചെയിതു താളം പിടിച്ചു, കൊഞ്ചി ചിരിച്ചു, ഒരു സംഗീതം പോലെ കട്ട് അവളെയും എന്നെയും ഒരു പോലെ തലോടി. ഒന്ന് ഞാന്‍ നോക്കി ആ അന്നനട, അവളുടെ കാലടികള്‍ ന്‍റെ നെഞ്ചിന്റെ തുടിപ്പുകള്‍ പോലെ എനിക്ക് തോന്നി, എത്ര ഭംഗിയായി ആണ് ആ ഫ്രോക്ക് തുന്നിയിരിക്കുന്നത്, അതില്‍ ഉള്ള ചിത്ര പണികള്‍ എത്ര മനോഹരമാണ്, അത് തീര്‍ച്ചയായും കലാകാരിയായ ഒരു അമ്മയുടെ സ്നേഹക്കവിത പോലെ തോന്നിച്ചു.
എത്ര ഭംഗിയായി മുടി പിന്നി കൊടുത്തത് ആരാണാവോ,
പിന്നെ ഞാന്‍ നോക്കിയത് ആ പുഞ്ചിരി ഒരിക്കല്‍ കൂടി കാണാന്‍, ആസ്വദിക്കാനായിരുന്നു. അവള്‍ എനിക്ക് ഒരു മാലാഖയെ പോലെ ആയിരുന്നു. ന്‍റെ കൂടെ ന്‍റെ കൂട്ടായി മേഘങ്ങളില്‍ നിന്ന് ഇറങ്ങി വന്ന സുന്ദരിയായ ഒരു മാലാഖകുട്ടി.
ആ നിമിഷം തന്നെ, ഞാന്‍ അവളെ നോക്കിയ അതേ നിമിഷം അവള്‍ എന്നെ നോക്കിയപ്പോള്‍ ന്‍റെ നെഞ്ചില്‍ പതിഞ്ഞത് ആ ഉണ്ട- കണ്ണുകള്‍ ആയിരുന്നു കൃഷ്ണമണിക്ക് ഇത്ര ഭംഗിയോ?
ന്‍റെ മനസ്സില്‍ അവള്‍ക്കു മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ ന്‍റെ ലക്ഷ്യത്തിലേക്ക് നടന്നടുത്തു കൊണ്ടിരുന്നു, സൂര്യന്‍ അസ്തമിക്കാന്‍ വെമ്പി, ഞാന്‍ കാതങ്ങള്‍ കീഴടക്കാനുംഇടക്കെപ്പോഴോ ന്‍റെ കൈ ഞാന്‍ അറിയാതെ ഒരു റോസാ പുഷ്പ്പത്തെ തലോടി . ആ റോസാപുഷ്പ്പം ന്‍റെ കൈ കോര്‍ത്തു പിടിച്ചു ന്‍റെ കൂടെ നടന്നു, ആ യാത്ര അനന്തമായി തുടര്‍ന്നു. അപ്പോള്‍ ഞാന്‍ ഇതുവരെ കേള്‍ക്കാത്ത ഒരു പട്ടു കേട്ടു, ഒരു വയലിന്‍ സംഗീതം. ഉറക്കം ഉണരുന്നത് വരെ,
ആ മാലാഖ എനിക്ക് ആരായിരുന്നു?
എന്‍റെ ലക്ഷ്യം എന്തായിരുന്നു?
ഒന്നുമറിയാതെ.
ഒന്നും പറയാതെ.
ആ സ്വപനം അങ്ങനെ പോയിക്കൊണ്ടിരുന്നു. LOVE LETTER BOX. TRUST ME I'M A WRITER NOT A LOVER.
Subscribe to:
Post Comments (Atom)

No comments:
Post a Comment