Thursday, 3 January 2013

ഒരു കിനാവുപോലെ


നാട്ടുവഴികളിലൂടെ, പേടിച്ചു പേടിച്ചു ആ പാവാടക്കാരി നടന്നു,
അവളുടെ മനസ്സില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു,
രണ്ടും പെടിപ്പിക്കുന്നവ,
ഇഴഞ്ഞു നീങ്ങുന്ന പാമ്പുകള്‍ ,
കരിയില കളില്‍ ഒളിച്ചിരിക്കുന്ന ഇടയ്ക്കു മാത്രം കേള്‍ക്കുന്ന ശൂ ശൂ ശബ്ദം,
നിറമാര്‍ന്ന കൈ തണ്ടയില്‍ കിലുങ്ങി ചിരിക്കുന്ന വളകളുമായി അവള്‍ ആ കുന്നിനിടയില്‍ ഉള്ള ഇടവഴിയില്‍ ഒറ്റയ്ക്ക്,
നേര്‍ത്ത ഇല്ലിക്കാട് മഞ്ചാടി മരം,,
ഇടവപ്പാതിയില്‍ പെയിതമഴയില്‍ കുത്തി ഒഴുകിയ മഴവെള്ള ചാലുകള്‍
കാലിടറാതെ മുകളില്‍ ഉള്ള കുരിശുപള്ളിയില്‍ ഏത്തുക അതായിരുന്നു അവളുടെ ലക്ഷ്യം,
എങ്കിലും വഴിയില്‍ അവള്‍ ആരെയോ പ്രതീക്ഷിച്ചിരുന്നു,
മറ്റാരെങ്കിലും അവരെ ഒരുമ്മിച്ചു കാണുമോ എന്ന പേടി അതും അവളുടെ കണ്ണുകളില്‍ നിഴലിച്ചു,
കട്ട് കല്ലുകളില്‍ കൊത്തിയ കവിത പോലെ പായല്‍,
മഷിത്തണ്ട്, ഇടയ്ക്കു ഉറുമ്പ് കൂട് കൂട്ടിയ ചെറിയ ദ്വാരങ്ങള്‍ ,
പണ്ട് മുതലേ എന്നെ പെടിപ്പിച്ചിരുന്ന പാമ്പുകള്‍ ഉണ്ടോ എന്ന് സംശയിക്കുന്ന ഈട് പൊളിഞ്ഞ ചെറുവഴികള്‍, പാമ്പിന്‍ പടം കണ്ടു പേടിച്ച നാളുകള്‍ അവള്‍ ഓര്‍ത്തു,
നട്ടുച്ച വെയിലിന് പോലും ചൂട് പിടിപ്പിക്കാന്‍ പറ്റാത്ത വിധം നനവാര്‍ന്ന ചെളി വഴികള്‍,,
ചുറ്റും പേടിപ്പിക്കുന്ന ശബ്ദം ഉണ്ടാക്കുന്ന പക്ഷികള്‍,,
ശരിക്കും നമ്മള്‍ പേടിക്കുന്ന പോലെ ഒന്നും ഇല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു പതുക്കെ പതുക്കെ മുന്നോട്ടു നീങ്ങി,,
പകുതി വഴി നീങ്ങിയപ്പോള്‍ വിയര്‍ത്തു കുളിച്ചു , അവളുടെ കസ്സവ് ബ്ലൌസ് വിയര്‍ത്തു നനഞ്ഞിരുന്നു,,
കുളിച്ചു ഈറന്‍ മുടി ചൂടിയ ചുണ്ടില്‍ മൂടിയ തുളസിക്കതിരില്‍ തലോടി ഒഴുകിയ തോരാത്ത നീരാട്ടു നീരോ>>>>>>

No comments:

Post a Comment